Posts

Showing posts from July, 2024

8th Week Teaching Practice

Image
     29.07.2024 to 30.07.2024 അധ്യാപന പരിശീലനത്തിന്റെ അവസാന ആഴ്ചയായിരുന്നു ഇന്ന്. പാഠ ഭാഗം പഠിപ്പിച്ച് തീർത്തു. പി.ടി പിരിഡിൽ കുട്ടികൾക്കൊപ്പം ഞങ്ങളും നിന്നു. കുട്ടികളോടും അധ്യാപകരോടും യാത്ര പറഞ്ഞ് ഞങ്ങൾ സ്കൂളിൽ നിന്നിറങ്ങി.

7th Week Teaching Practice

Image
                 22.07.2024 to 27.07.2024 തിങ്കളാഴ്ച ഞാൻ സിദ്ധിശോധകം നടത്തി എല്ലാ കുട്ടികളും നല്ല രീതിയിൽ തന്നെ പരീക്ഷ എഴുതി. ചൊവ്വാഴ്ച അടുത്ത പാഠം എടുത്തു.ഈ പാഠവുമായി ബന്ധപ്പെട്ടാണ് ഞാൻ ഇന്നോവേറ്റീവ് വർക്ക് ചെയ്തത്. കുട്ടികൾക്ക് അത് പാഠഭാഗം കൂടുതൽ മനസ്സിലാക്കാൻ അത് പ്രയോജനപ്പെടുകയും കുട്ടികൾക്ക് ഇഷ്ടപ്പെടുകയും ചെയ്തപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. വ്യാഴാഴ്ച്ചയോടെ ആ പാഠം തീർന്നു. വെള്ളിയാഴ്ച ആശയസമ്പാദനമാതൃക എടുത്തു. അങ്ങനെ പാഠാസൂത്രണം എല്ലാം കഴിഞ്ഞു. ശനിയാഴ്ച ക്ലാസ്സ് ഉണ്ടായിരുന്നു. എട്ടാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിലുള്ള അസംബ്ലി ഉണ്ടായിരുന്നു. അടുത്ത പാഠം പഠിപ്പിക്കാൻ ടീച്ചർ പറഞ്ഞിരുന്നു. ഒമ്പതാം ക്ലാസ്സിൽ ടീച്ചർ പറഞ്ഞതനുസരിച്ച് മലയാളം പരീക്ഷ നടത്തി.     ഈ ആഴ്ച നല്ല രീതിയിൽ ക്ലാസ്സ് എടുക്കാൻ സാധിച്ചു                 

6th week Teaching Practice

Image
 15.07.2024 to 19.07.2024 തിങ്കളാഴ്ച രണ്ട് പിരീഡ് ക്ലാസ്സ് എടുക്കാനായി ലഭിച്ചു. ചൊവ്വ ബുധൻ എന്നീ ദിവസങ്ങളിൽ അവധിയായിരുന്നു. വ്യാഴം വെള്ളി ദിവസങ്ങളിൽ നന്നായി ക്ലാസ്സുകൾ എടുക്കുകയും സ്കൂൾ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്തു. കുട്ടികൾക്ക് പി. ടി പിരീഡ് ഉണ്ടായിരുന്നു. കായികാധ്യാപകന്റെ ഒപ്പം ഞങ്ങളും കുട്ടികൾക്കൊപ്പം നിന്നു.

5th week Teaching Practice

Image
08.07.2024 to 12. 07.2024   തിങ്കളാഴ്ച കോളേജിൽ നിന്ന് ഷൈനി ടീച്ചർ ഞങ്ങളുടെ ക്ലാസ്സ് കാണാൻ വന്നിരുന്നു. ആദ്യത്തെ പിരീഡ് ക്രിസ്റ്റീനയുടെ  ക്ലാസ്സ് കണ്ടതിന് ശേഷം രണ്ടാമത്തെ പിരീഡ് എന്റെ ക്ലാസ്സ് കണ്ടു. ക്ലാസ്സ് നന്നായി എടുക്കാൻ എനിക്ക് സാധിച്ചു.  ചൊവ്വാഴ്ച എനിക്ക് രണ്ട് പിരീഡുണ്ടായിരുന്നു. ക്ലാസ്സ് എടുത്തു. ബുധനാഴ്ചയും നല്ലരീതിയിൽ ക്ലാസ്സ് എടുക്കാൻ സാധിച്ചു. വ്യാഴാഴ്ച ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഒമ്പതാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ലി ഉണ്ടായിരുന്നു. വെള്ളിയാഴ്ച എനിക്ക് രണ്ട് പിരീഡ് ക്ലാസ്സുണ്ടായിരുന്നു. കുട്ടികളെ പി.ടി പിരീഡ് പുറത്തിറക്കിയപ്പോൾ ഞങ്ങളും അവരെ നോക്കുന്നതിനായി പോയി.        ഈ ആഴ്ച സ്കൂൾ പ്രവർത്തനങ്ങളിൽ പങ്ക് ചേരാനും നല്ല രീതിയിൽ ക്ലാസ്സ് എടുക്കാനും സാധിച്ചു. 

4th week Teaching Practice

Image
  അധ്യാപന പരിശീലനത്തിന്റെ നാലാമത്തെ ആഴ്ചയും ഇന്ന് കഴിഞ്ഞു. നല്ല രീതിയിൽ ക്ലാസുകൾ എടുക്കാൻ സാധിച്ചു. തിങ്കളാഴ്ച ക്ലാസ്സ്‌ നിരീക്ഷണത്തിനായി നീതി ടീച്ചറും ജോർജ് sir ഉം എത്തിയിരുന്നു. ചൊവ്വ ബുധൻ ദിവസങ്ങളിൽ ക്ലാസുകൾ എടുത്തു. ചൊവ്വാഴ്ച എന്റെ ക്ലാസ്സ്‌ നിരീക്ഷിക്കാനായി ശ്യാം sir വന്നിരുന്നു. വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദായിരുന്നു. വെള്ളിയാഴ്ച ഗോപികയുടെ ക്ലാസ്സ്‌ നിരീക്ഷിക്കാനായി ഹേന ടീച്ചർ വന്നിരുന്നു.  വെള്ളിയാഴ്ച രാവിലെ വിദ്യാരംഗം കലസാഹിത്യ വേദിയുടെ ഉദ്ഘാടനവുംബഷീർ അനുസ്മരണവും ഉണ്ടായിരുന്നു. 'ധ്വനി' എന്ന വായനപ്പത്തിന്റെ പ്രദർശനവും ഉണ്ടായിരുന്നു.