Posts

Showing posts from November, 2023

6 th week

Image
  ആറാം ആഴ്ച  (20-24) 20-ാം തിയതി തിങ്കളാഴ്ച അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിക്ക് ശേഷം ഞാൻ അഞ്ചാം ക്ലാസ്സിലാണ് പോയത് . കുട്ടികൾക്ക് ബേസിക്ക് സയൻസ് ക്ലാസ്സ് എടുത്തു. 21-ാം തിയതി ക്ലാസ്സിൽ ഞാൻ കുട്ടികളെക്കൊണ്ട് സോഷ്യോമെട്രി ചെയ്യിപ്പിച്ചു. പുതിയൊരു അനുഭവമായിരുന്നു കുട്ടികൾക്. അന്ന് നല്ല രീതിയിൽ ക്ലാസ്സ് എടുക്കാൻ സാധിച്ചു. 22- ാം  തീയതി ശ്യം സാർ ക്ലാസ്സ്‌ കാണാൻ വന്നിരുന്നു. ഈ ആഴ്ചയിൽ നല്ല രീതിയിൽ ക്ലാസ്സ്‌ എടുക്കാൻ സാധിച്ചു.

5th week Report

Image
  (13 - 17)   ഈ ആഴ്ച ഉപജില്ലാ കലോത്സവത്തിന് തുടക്കം കുറിച്ചു. ഞങ്ങളുടെ സ്കൂളിലും ഒരുവേദി ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനായുള്ള സൗകര്യം ഞങ്ങളുടെ സ്കൂളിലായിരുന്നു ഒരുക്കിയിരുന്നത്. തിങ്കളാഴ്ച അധ്യാപകരെല്ലാം കലോത്സവത്തിന്റെ ഒരുക്കങ്ങളിലായിരുന്നു. അതു കൊണ്ട് തന്നെ ഒഴിവുള്ള പിരീഡുകളിൽ ഞങ്ങൾ പോയി. പാഠാസൂത്രണം എടുക്കാൻ സാധിച്ചു. ചൊവ്വാഴ്ച ഉപജില്ലാ കലോത്സവത്തിന്റെ രചനാ മത്സരങ്ങൾ ഞങ്ങളുടെ സ്കൂളിൽ വെച്ച് നടന്നു. ബുധനാഴ്ച സ്കൂളിന്റെ ഫുഡ് സ്റ്റാളിന്റെ ചുമതല ഞങ്ങൾക്കായിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലും ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമാകാൻ സാധിച്ചു.

4th week റിപ്പോർട്ട്‌

Image
അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ആഴ്ച അങ്ങനെ കഴിഞ്ഞു.സ്കൂൾ പ്രവർത്തനങ്ങളിലും assebly യിലും നല്ലരീതിയിൽ ഞങ്ങളും പങ്കെടുത്തു. ഇതുവരെ ഉള്ള ആഴ്ച ആയപ്പോൾ ഞാൻ രണ്ട് മത്സ്യങ്ങൾ, മാനവികതയുടെ തീർത്ഥം, കിട്ടും പണമെങ്കിൽ ഇപ്പോൾ, എന്നീ പഠങ്ങൾ പഠിപ്പിച്ചു തീർക്കുകയും പഠന പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. പാഠാസൂത്രണം അനുസരിച്ച് ക്ലാസ്സ്‌ എടുക്കാൻ സാധിച്ചു.          സ്കൂളിൽ കുട്ടികൾ ശാസ്ത്ര മേളയ്ക്കായി തയ്യാറാവുന്നതിൽ ഞങ്ങളും അവരെ സഹായിച്ചു. സ്കൂളിൽ ഉച്ചഭക്ഷണം തയ്യാകുന്നതിലും വിളമ്പുന്നതിലും ഞങ്ങൾ ഒപ്പം ചേർന്നു. ഒഴിവുള്ള പീരീഡിൽ മറ്റു ക്ലാസ്സുകളിലും കയറി കുട്ടികൾക്കു പ്രവർത്തങ്ങൾ നൽകും. ദേശിയ ഗാനത്തിന് ശേഷം ഞങ്ങൾ സ്കൂളിൽ നിന്ന് ഇറങ്ങും.

3rd week

Image
മൂന്നാം വാരം നാല് ക്ലാസ്സുകളാണ് ഞാൻ ഈ ആഴ്ച്ച എടുത്തത്. ആദ്യത്തെ ദിവസം സ്കൂൾ കലോത്സവം ആയിരുന്നു. കുട്ടികളുടെ പരിപാടികൾ കണ്ടു രണ്ടാമത്തെ ദിവസം ചേക്കുടിപ്പാവയുടെ നിർമ്മാണം നടത്തി. കുട്ടികൾക്ക് അത് ഒരു പാട് ഇഷ്ടമായി. നല്ലരീതിയിൽ ക്ലാസ്സ് എടുക്കാൻ സാധിച്ചു. അന്ന് തന്നെ അടുത്ത പിരിഡും ക്ലാസ്സ് ഉണ്ടായിരുന്നു.ഈ ആഴ്ച തന്നെ അസംബ്ലിഉണ്ടായിരുന്നു.  കലോത്സവത്തിന് മത്സരിച്ചു വിജയിച്ച കുട്ടികൾക്കു  സർട്ടിഫിക്കറ്റ് നൽകി.