Posts

Showing posts from June, 2024

3rd week Teaching Practice

Image
                                മൂന്നാം വാരം  ഈ ആഴ്ച നല്ലരീതിയിൽ ക്ലാസ്സ്‌ എടുക്കാൻ സാധിച്ചു. ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദായിരുന്നു. അന്ന് സ്കൂളിൽ പോയി. ഉയ്ച്ചയ് ശേഷം ആണ് വീട്ടിൽ പോയത്. 26.06.2024 ന് ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂൾ പാർലമെന്റ് കൂടുകയും സിഗനേച്ചർ ക്യാമ്പയിൻ നടത്തുകയും ചെയ്തു.  ഇന്ന് കോളേജിൽ നിന്ന് ഹേന ടീച്ചർ ക്ലാസ്സ്‌ നിരീക്ഷണത്തിന് വന്നിരുന്നു. അഞ്ചു കാർത്തിക എന്നിവരുടെ ക്ലാസ്സ്‌ കണ്ടു 

Second Week Teaching Practice

Image
                                  രണ്ടാം വാരം              18.06.   2024   അടുത്ത ദിവസം വായനദിനം ആയതിനാൽ എന്തൊക്കെ പരിപാടികൾ ചെയ്യാം എന്ന് ഞങ്ങൾ ചർച്ച ചെയ്തു. ബ്ലെസി ടീച്ചർ വേണ്ട നിർദേശങ്ങൾ നൽകി. മൂന്നാമത്തെ പീരിയഡ് എനിക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നു. അമ്മമ്മ എന്ന പാഠഭാഗം പഠിപ്പിച്ച്തുടങ്ങി. നല്ലരീതിയിൽ ക്ലാസ്സ്‌ എടുക്കാൻ സാധിച്ചു. ഉച്ചഭക്ഷണം വിളമ്പാൻ നിന്നു. ഉച്ചയ്ക്ക് ശേഷം ക്ലാസ്സ്‌ എടുത്തു.          19.06.2024   വായനദിനം.  വായനദിനത്തോട് അനുബന്ധിച്ച  അസംബ്ലി ഉണ്ടായിരുന്നു. ഞാൻ ഒരു ചാർട്ട് തയ്യാറാക്കിയിരുന്നു. പുസ്തകപരിചയം ക്വിസ് വായനദിന പ്രതിജ്ഞ എന്നിവ നടത്തി. ശേഷം എനിക്ക് മൂന്നാമത്തെ പീരിയഡ് ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഉച്ചഭക്ഷണം വിളമ്പി.                      20.06.2024  ആദ്യത്തെ പീരിയഡ് ആയിരുന്നു ക്ലാസ്സ്‌.പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ്സിൽ പോയി. നന്നായി ക്ലാസ്സ്‌ എടുക്കാൻ സാധിച്ചു ശേഷം എനിക്ക് പീരിയഡ് ഇല്ലാരുന്നു. ഉച്ചഭക്ഷണം വിളമ്പി. ഉച്ചയ്ക്ക് ശേഷം വായനദിന ക്വിസ് മത്സരം ഉണ്ടായിരുന്നു. മലയാളം അധ്യാപിക ബ്ലെസി ടീച്ചറിന്റെ നേതൃത്വത്തിൽ ആണ് നടന്നത്. ഞങ്ങളും ടീച്ചറുടെ ഒപ്പം നിന്നു. എട്ടാം ക്ലാസ്

First week Teaching Practice

Image
ഒന്നാം വാരം                        അദ്ധ്യാപന പരിശീലനത്തിന്റെ ആദ്യ ആഴ്ച കഴിഞ്ഞിരിക്കുന്നു. ഗവ.എച്ച്. എസ്സ്. എസ്സ്. കുന്നം ആയിരുന്നു എനിക്ക് ലഭിച്ച സ്കൂൾ. ഞങ്ങൾ അഞ്ച് പേർ ഈ സ്കൂളിൽ ഉണ്ട്.         ആദ്യ ദിവസം 9.15 ന് തന്നെ സ്കൂളിൽ എത്തി. അന്ന് നാലാമത്തെ പിരീഡായിരുന്നു ക്ലാസ്സ് . കേരളപാഠാവലിയിലെ ആദ്യ യൂണിറ്റ് ആണ് ക്ലാസ്സ് എടുത്തത്. പ്രവേശകമായിരുന്നു എടുത്തത്. നല്ല രീതിയിൽ ക്ലാസ്സ് എടുക്കാൻ സാധിച്ചു.         രണ്ടാമത്തെ ദിവസം ചൊവ്വാഴ്ച രാവിലെ തന്നെ സ്കൂളിൽ എത്തി. റജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം എന്റെ മലയാളം അധ്യാപികയെ കണ്ടതിന് ശേഷം അടുത്ത ക്ലാസ്സിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തി. മൂന്നാമത്തെ പിരീഡിനുള്ള സമയമായപ്പോൾ ഞാൻ ക്ലാസ്സിലേക്ക് പോയി. ശേഷം ഉച്ച ഭക്ഷണം വിളമ്പാൻ പോയി. ഉച്ച കഴിഞ്ഞ് ആറാമത്തെ പിരിഡും ക്ലാസ്സുണ്ടായിരുന്നു രണ്ട് ക്ലാസ്സും നല്ല രീതിയിൽ എടുക്കാൻ സാധിച്ചു.               മൂന്നാമത്തെ ദിവസം  മൂന്നാമത്തെ പിരീഡായിരുന്നു ക്ലാസ്സ് . ക്ലാസ്സ് നല്ലരീതിയിൽ എടുക്കാൻ സാധിച്ചു. ശേഷം ഉച്ച ഭക്ഷണം വിളമ്പുന്നതിൽ സഹായിച്ചു. 2.30 ആയപ്പോൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതിനടത്തം പരിപാടി ഉണ്ടായിരുന്നു