First week Teaching Practice
അദ്ധ്യാപന പരിശീലനത്തിന്റെ ആദ്യ ആഴ്ച കഴിഞ്ഞിരിക്കുന്നു. ഗവ.എച്ച്. എസ്സ്. എസ്സ്. കുന്നം ആയിരുന്നു എനിക്ക് ലഭിച്ച സ്കൂൾ. ഞങ്ങൾ അഞ്ച് പേർ ഈ സ്കൂളിൽ ഉണ്ട്.
ആദ്യ ദിവസം 9.15 ന് തന്നെ സ്കൂളിൽ എത്തി. അന്ന് നാലാമത്തെ പിരീഡായിരുന്നു ക്ലാസ്സ് . കേരളപാഠാവലിയിലെ ആദ്യ യൂണിറ്റ് ആണ് ക്ലാസ്സ് എടുത്തത്. പ്രവേശകമായിരുന്നു എടുത്തത്. നല്ല രീതിയിൽ ക്ലാസ്സ് എടുക്കാൻ സാധിച്ചു.
രണ്ടാമത്തെ ദിവസം ചൊവ്വാഴ്ച രാവിലെ തന്നെ സ്കൂളിൽ എത്തി. റജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം എന്റെ മലയാളം അധ്യാപികയെ കണ്ടതിന് ശേഷം അടുത്ത ക്ലാസ്സിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തി. മൂന്നാമത്തെ പിരീഡിനുള്ള സമയമായപ്പോൾ ഞാൻ ക്ലാസ്സിലേക്ക് പോയി. ശേഷം ഉച്ച ഭക്ഷണം വിളമ്പാൻ പോയി. ഉച്ച കഴിഞ്ഞ് ആറാമത്തെ പിരിഡും ക്ലാസ്സുണ്ടായിരുന്നു രണ്ട് ക്ലാസ്സും നല്ല രീതിയിൽ എടുക്കാൻ സാധിച്ചു.
മൂന്നാമത്തെ ദിവസം മൂന്നാമത്തെ പിരീഡായിരുന്നു ക്ലാസ്സ് . ക്ലാസ്സ് നല്ലരീതിയിൽ എടുക്കാൻ സാധിച്ചു. ശേഷം ഉച്ച ഭക്ഷണം വിളമ്പുന്നതിൽ സഹായിച്ചു. 2.30 ആയപ്പോൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതിനടത്തം പരിപാടി ഉണ്ടായിരുന്നു. സ്കൂളിൽ നിന്ന് ആരംഭിച്ച് അച്ചൻ കോവിലാർ വരെ പോയി തിരികെ സ്കൂളിലെത്തി. കുട്ടികൾ പ്രകൃതിയെ നിരീക്ഷിച്ച് ബുക്കിൽ കുറിച്ച് വെച്ചു.4 മണിക്ക് സ്കൂൾ സമയം അവസാനിച്ചു.
നാലാം ദിവസം: രാവിലെ ആദ്യത്തെ പിരീഡായിരുന്നു എനിക്ക് ക്ലാസ്സ് . ആദ്യം പഠിപ്പിച്ച പാഠഭാഗത്ത് നിന്നുള്ള വാക്കുകൾ കേട്ടെഴുത്തിട്ടു. ശേഷം പേവിഷ ബാധ പ്രതിരോധ കുത്തിവയ്പ്പിന്റെ ക്ലാസ്സുണ്ടായിരുന്നു. ഇറവങ്കര പ്രാഥമികാരോഗ്യേ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു ക്ലാസ്സ് നയിച്ചത്. ഉച്ചയ്ക്ക് ശേഷം കുട്ടികൾക്ക്വി പി.ടി പിരീഡായിരുന്നു. ഫുഡ്ബോൾ, ഷട്ടിൽ, പച്ചിക്കറി നടീൽ എന്നിവ ചെയ്തു.
അഞ്ചാം ദിനം: രാവിലെ അസംബ്ലി ഉണ്ടായിരുന്നു. ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ചായി രുന്നു അസബ്ലി നടത്തിയത്. അസംബ്ലി ഉള്ളതിനാൽ ആദ്യത്തെ പിരീഡിന്റെ കുറച്ച് സമയം നഷ്ടമായി അതിനാൽ കുട്ടികളെ കൊണ്ട് പഠന പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഒഴിവുള്ള ക്ലാസ്സുകളിൽ കയറി.
അധ്യാപന പരിശീലനത്തിന്റെ ആദ്യ ആഴ്ച അങ്ങനെ അവസാനിച്ചു.
Comments
Post a Comment