Second Week Teaching Practice
രണ്ടാം വാരം
18.06. 2024 അടുത്ത ദിവസം വായനദിനം ആയതിനാൽ എന്തൊക്കെ പരിപാടികൾ ചെയ്യാം എന്ന് ഞങ്ങൾ ചർച്ച ചെയ്തു. ബ്ലെസി ടീച്ചർ വേണ്ട നിർദേശങ്ങൾ നൽകി. മൂന്നാമത്തെ പീരിയഡ് എനിക്ക് ക്ലാസ്സ് ഉണ്ടായിരുന്നു. അമ്മമ്മ എന്ന പാഠഭാഗം പഠിപ്പിച്ച്തുടങ്ങി. നല്ലരീതിയിൽ ക്ലാസ്സ് എടുക്കാൻ സാധിച്ചു. ഉച്ചഭക്ഷണം വിളമ്പാൻ നിന്നു. ഉച്ചയ്ക്ക് ശേഷം ക്ലാസ്സ് എടുത്തു.
19.06.2024 വായനദിനം. വായനദിനത്തോട് അനുബന്ധിച്ച അസംബ്ലി ഉണ്ടായിരുന്നു. ഞാൻ ഒരു ചാർട്ട് തയ്യാറാക്കിയിരുന്നു. പുസ്തകപരിചയം ക്വിസ് വായനദിന പ്രതിജ്ഞ എന്നിവ നടത്തി. ശേഷം എനിക്ക് മൂന്നാമത്തെ പീരിയഡ് ക്ലാസ്സ് ഉണ്ടായിരുന്നു. ഉച്ചഭക്ഷണം വിളമ്പി.
20.06.2024 ആദ്യത്തെ പീരിയഡ് ആയിരുന്നു ക്ലാസ്സ്.പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ്സിൽ പോയി. നന്നായി ക്ലാസ്സ് എടുക്കാൻ സാധിച്ചു ശേഷം എനിക്ക് പീരിയഡ് ഇല്ലാരുന്നു. ഉച്ചഭക്ഷണം വിളമ്പി. ഉച്ചയ്ക്ക് ശേഷം വായനദിന ക്വിസ് മത്സരം ഉണ്ടായിരുന്നു. മലയാളം അധ്യാപിക ബ്ലെസി ടീച്ചറിന്റെ നേതൃത്വത്തിൽ ആണ് നടന്നത്. ഞങ്ങളും ടീച്ചറുടെ ഒപ്പം നിന്നു. എട്ടാം ക്ലാസ്സിലെ ആർദ്ര ആയിരുന്നു ഒന്നാം സ്ഥാനം നേടിയത് ശേഷം കുട്ടികൾക്ക് പി ടി പീരിയഡ് ആയിരുന്നു
21.06.2024 മഴ ആയതിനാൽ ഇന്ന് അസംബ്ലിഇല്ലായിരുന്നു. ഇന്ന് കുട്ടികൾ സാന്ദ്രസൗഹൃദം എന്ന പാഠത്തിന്റെ പരീക്ഷ ആയിരുന്നു. ആദ്യത്തെ പീരിയഡ് ആയിരുന്നു ക്ലാസ്സ് കുട്ടികൾക്ക് പരീക്ഷ നടത്തിയതിന് ശേഷം പഠനപ്രവർത്തങ്ങൾ ചെയ്യിപ്പിച്ചു. ക്ലാസ്സിന് ശേഷം പരീക്ഷ പേപ്പർ നോക്കി ടീച്ചറിന് കൊടുത്തു. ഉച്ചയ്ക്ക് ശേഷം കുട്ടികൾ യോഗ പരിശീലനം ഉണ്ടായിരുന്നു. കായിക അധ്യാപികയുടെ നേതൃത്വത്തിൽ ക്ലാസ്സ് നടന്നു
22.06.2024അധ്യാപകർ ഇന്ന് കുറവായിരുന്നു.
അതിനാൽ രാവിലെ അഞ്ചാം ക്ലാസ്സിൽ പോയി അവിടെ കുട്ടികളെകൊണ്ട് പുസ്തകം വായിപ്പിച്ചു. ശേഷം മൂന്നാമത്തെ പീരിയഡ് എട്ടാം ക്ലാസ്സിൽ അധ്യാപിക ഇല്ലാത്തതിനാൽ ഞാൻ ക്ലാസ്സ് എടുക്കാൻ പോയി. വഴിയാത്ര എന്ന പാഠഭാഗം പഠിപ്പിച്ചു. ശേഷം ഉച്ചഭക്ഷണം വിളമ്പി. ഉച്ചയ്ക്ക് ശേഷം ഏഴമത്തെ പീരിയഡ് ക്ലാസ്സ് ഉണ്ടായിരുന്നു 3.30 വരെ ആയിരുന്നു ഇന്നത്തെ ക്ലാസ്സ്.
Comments
Post a Comment