Posts

Showing posts from October, 2023

2ndweek report

Image
                           ഈ ആഴ്ചയിൽ ഞാൻ നാല്‌ ക്ലാസ്സുകളാണ് എടുത്തത്. ആദ്യത്തെ ദിവസം 10/10/23 ലെ ക്ലാസ്സിൽ ആശയം പറഞ്ഞു കൊടുത്തപ്പോൾ ഒഴുക്കോടു കൂടിയ ഭാഷയിൽ ആയിരുന്നില്ല എന്നത് ഒരു പോരായ്മയായിരുന്നു. ആ ദിവസം കുട്ടികൾക്ക് പാഠപുസ്തകത്തിലെ പ്രവർത്തനവും നൽകി. അടുത്ത ദിവസത്തെ എന്റെ ക്ലാസ്സ് നിരീക്ഷിക്കാൻ നീതി ടിച്ചർ വന്നിട്ടുണ്ടായിരുന്നു. ക്ലാസ്സ് എനിക്ക് സമയ ബന്ധിതമായി തീർക്കാൻ കഴിഞ്ഞില്ല. അടുത്ത ദിവസം [12/10/23 ] സമയബന്ധിതമാ ക്ലാസ്സ് എടുത്തു. ആശയം വിശദീകരിക്കാനും ക്രോഡീകരിക്കാനും കഴിഞ്ഞു.

അനുഷ്ഠാനകലകൾ വീഡിയോ

                      അനുഷ്ഠാനകലകൾ

First week Teaching Practice

Image
                                                    അധ്യാപക പരിശീലനത്തിന്റെ ആദ്യ ആഴ്ച കഴിഞ്ഞു. ആദ്യത്തെ ദിവസം ചെറിയ ഭയം ഉണ്ടായിരുന്നു. ആദ്യത്തെ ദിവസം എനിക്ക് ക്ലാസ്സ് എടുക്കാൻ കഴിഞ്ഞില്ല ടീച്ചർ പഠിപ്പിക്കുന്ന പാഠം തീർന്നതിന് ശേഷമേ എനിക്ക് പഠിപ്പിക്കാൻ കഴിയൂ. അതു കൊണ്ട് തന്നെ രണ്ടാമത്തെ ദിവസമാണ് എനിക്ക് ക്ലാസ്സ് എടുക്കാൻ കഴിഞ്ഞത്. അവസാനത്തെ പിരീഡായിരുന്നു അത്. ആദ്യത്തെ ക്ലാസ്സ് എനിക്ക് സമയബന്ധിതമായി എടുക്കാൻ കഴിഞ്ഞില്ല.   മൂന്നാമത്തെ ദിവസം രണ്ട് പിരീഡ് ക്ലാസ്സ്ഉണ്ടായിരുന്നു . സമയബന്ധിതമായി ക്ലാസ്സ് എടുത്തു. ആശയം വ്യക്തമായി പറഞ്ഞു കൊടുത്തു.     ഈ മൂന്ന് ദിവസങ്ങളിൽ സ്കൂളിൽ ഗണിത ക്വിസ്സ് ഐ.ടി ക്വിസ്. നടക്കുന്നുണ്ടായിരുന്നു ഇതിന് വേണ്ട സഹായവും നേതൃത്വവും ഞങ്ങൾ നടത്തി.   അധ്യാപന പരീശീലനത്തിന്റെ നല്ലൊരു അനുഭവമായിരുന്നു ഈ ആഴ്ച.

3rd Semester Teaching Practice Day 1

Image
                              ഒന്നാംദിനം 4/10/2023 അധ്യാപന പരിശീലനത്തിന്റെ ആദ്യ ദിവസമായ ഇന്ന് 9മണിക്ക് തന്നെ സ്കൂളിൽ എത്തി. ഗവ.എച്ച്.എസ് എസ് മാവേലിക്കരയിലായിരുന്നു   അധ്യാപന പരിശീലനത്തിനായി എത്തിയത്. ഞങ്ങൾ ഒൻപതു പേരായിരുന്നു ഈ സ്കൂളിൽ ഉണ്ടായിരുന്നത്. സ്കൂളിൽ എത്തിയതിന് ശേഷം എച്ച് എം നെ പോയി കണ്ടു. ഞങ്ങളുടെ മെൻഡർ ഗിരിജ ടീച്ചറെ പോയി കണ്ടു. ടീച്ചർ ഞങ്ങൾക്ക് വേണ്ടനിർദേശങ്ങൾ നൽകി.        എന്റെ ടീച്ചർ ഗിരിജ ടീച്ചറായിരുന്നു. 8B ആയിരുന്നു എനിക്കായി തന്ന ക്ലാസ്സ്. ടീച്ചർ പഠിപ്പിച്ച് കൊണ്ടിരിക്കുന്ന പാഠം തീരാത്തതിനാൽ എന്നോട് 8B ൽ ടീച്ചർ ക്ലാസെടുക്കുമ്പോൾ ക്ലാസ്സിൽ വന്നിരിക്കാനായി പറഞ്ഞു. മൂന്നാമത്തെ പിരീഡ് ടീച്ചറുടെ ക്ലാസ്സ് നിരീക്ഷിച്ചു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിന് സഹായിച്ചു. 3.45 വരെയാണ് സ്കൂൾ സമയം. 4 മണി കഴിഞ്ഞപ്പോൾ ഞങ്ങൾ സ്കൂളിൽ നിന്നിറങ്ങി.