3rd Semester Teaching Practice Day 1

                             ഒന്നാംദിനം 4/10/2023


അധ്യാപന പരിശീലനത്തിന്റെ ആദ്യ ദിവസമായ ഇന്ന് 9മണിക്ക് തന്നെ സ്കൂളിൽ എത്തി. ഗവ.എച്ച്.എസ് എസ് മാവേലിക്കരയിലായിരുന്നു അധ്യാപന പരിശീലനത്തിനായി എത്തിയത്. ഞങ്ങൾ ഒൻപതു പേരായിരുന്നു ഈ സ്കൂളിൽ ഉണ്ടായിരുന്നത്. സ്കൂളിൽ എത്തിയതിന് ശേഷം എച്ച് എം നെ പോയി കണ്ടു. ഞങ്ങളുടെ മെൻഡർ ഗിരിജ ടീച്ചറെ പോയി കണ്ടു. ടീച്ചർ ഞങ്ങൾക്ക് വേണ്ടനിർദേശങ്ങൾ നൽകി.
       എന്റെ ടീച്ചർ ഗിരിജ ടീച്ചറായിരുന്നു. 8B ആയിരുന്നു എനിക്കായി തന്ന ക്ലാസ്സ്. ടീച്ചർ പഠിപ്പിച്ച് കൊണ്ടിരിക്കുന്ന പാഠം തീരാത്തതിനാൽ എന്നോട് 8B ൽ ടീച്ചർ ക്ലാസെടുക്കുമ്പോൾ ക്ലാസ്സിൽ വന്നിരിക്കാനായി പറഞ്ഞു. മൂന്നാമത്തെ പിരീഡ് ടീച്ചറുടെ ക്ലാസ്സ് നിരീക്ഷിച്ചു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിന് സഹായിച്ചു. 3.45 വരെയാണ് സ്കൂൾ സമയം. 4 മണി കഴിഞ്ഞപ്പോൾ ഞങ്ങൾ സ്കൂളിൽ നിന്നിറങ്ങി.







Comments

Popular posts from this blog

International Day Against Drug Abuse And Illicit June 26