First week Teaching Practice


                               

                    അധ്യാപക പരിശീലനത്തിന്റെ ആദ്യ ആഴ്ച കഴിഞ്ഞു. ആദ്യത്തെ ദിവസം ചെറിയ ഭയം ഉണ്ടായിരുന്നു. ആദ്യത്തെ ദിവസം എനിക്ക് ക്ലാസ്സ് എടുക്കാൻ കഴിഞ്ഞില്ല ടീച്ചർ പഠിപ്പിക്കുന്ന പാഠം തീർന്നതിന് ശേഷമേ എനിക്ക് പഠിപ്പിക്കാൻ കഴിയൂ. അതു കൊണ്ട് തന്നെ രണ്ടാമത്തെ ദിവസമാണ് എനിക്ക് ക്ലാസ്സ് എടുക്കാൻ കഴിഞ്ഞത്. അവസാനത്തെ പിരീഡായിരുന്നു അത്. ആദ്യത്തെ ക്ലാസ്സ് എനിക്ക് സമയബന്ധിതമായി എടുക്കാൻ കഴിഞ്ഞില്ല.

  മൂന്നാമത്തെ ദിവസം രണ്ട് പിരീഡ് ക്ലാസ്സ്ഉണ്ടായിരുന്നു . സമയബന്ധിതമായി ക്ലാസ്സ് എടുത്തു. ആശയം വ്യക്തമായി പറഞ്ഞു കൊടുത്തു.

    ഈ മൂന്ന് ദിവസങ്ങളിൽ സ്കൂളിൽ ഗണിത ക്വിസ്സ് ഐ.ടി ക്വിസ്. നടക്കുന്നുണ്ടായിരുന്നു ഇതിന് വേണ്ട സഹായവും നേതൃത്വവും ഞങ്ങൾ നടത്തി.

  അധ്യാപന പരീശീലനത്തിന്റെ നല്ലൊരു അനുഭവമായിരുന്നു ഈ ആഴ്ച.

Comments