ബഷീർ ഓർമ്മദിനം ജൂലൈ 5
ബഷീർ ഓർമ്മദിനം
പ്രേമലേഖനവും, ബാല്യകാലസഖിയും, മതിലുകളും ഒക്കെ എഴുതി അത്ഭുതപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ തന്റെ എഴുത്തിനെ കുറിച്ച് ഒരിക്കൽ പറഞ്ഞത്:
" കുഴിമടിയന്മാരായ ബഡുക്കൂസുകൾക്ക് പറ്റിയ പണിയാണ് ഈ സാഹിത്യമെഴുത്ത് അത് കൊണ്ടാണ് ഞാനിത് തെരെഞ്ഞെടുത്തത് "
"ആ പൂവ് നീയെന്തുചെയ്തു?.....?
ഏതു പൂവ് ?
രക്ത നക്ഷത്രം പോലെ കടും ചെമപ്പായ ആ പൂവ്?
ഓ അതോ ?
അതെ, അതെന്ത് ചെയ്തു... ?
തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു ?
ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാൻ ?
കളഞ്ഞെങ്കിലെന്ത് ?
ഓ ഒന്നുമില്ല ,
എന്റെ ഹൃദയമായിരുന്നു അത്....! "
Comments
Post a Comment