Capacity Building Workshop
LIFE SKILL WORKSHOP JUNE 26
ലൈഫ് സ്കിൽ വർക്ക്ഷോപ്പ് "SKILL MAHOTSAV " ജൂൺ 26 ന് രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ആദ്യമായി സാന്ദ്ര.എസ് ഈശ്വരപ്രാർത്ഥന ചൊല്ലി. സ്റ്റുഡന്റ് കോഡിനേറ്റർ ആൻസി എബ്രഹാം ചടങ്ങിന് സ്വാഗതം പറഞ്ഞു. കോളേജ് യൂണിയൻ ചെയർമാൻ ജയകാന്തിന്റെ അധ്യക്ഷ പ്രസംഗത്തിന് ശേഷം ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ഡോ.എസ്.രശ്മി ടീച്ചർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ജീവിത നൈപുണികള കുറിച്ച് ടീച്ചർ സംസാരിച്ചു. തുടർന്ന് പ്രോഗ്രാം കോഡിനേറ്റർ ആയ ഹേന ടീച്ചർ പരിപാടിക്ക് ആശംസ അറിയിച്ചു. ജീവിത നൈപുണികളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ടീച്ചർ സംസാരിച്ചു. ശേഷം സ്റ്റുഡന്റ് കോഡിനേറ്റർ ഐശ്വര്യ.എസ് നന്ദി പറഞ്ഞു കൊണ്ട് ഉദ്ഘാടന ചടങ്ങ് അവസാനിച്ചു. തുടർന്ന് ഓരോ ഓപ്ഷണൽ വിഭാഗം വിദ്യാർത്ഥികളും പരിപാടികൾ അവതരിപ്പിച്ചു.
* ANVAYA (ഫിസിക്കൽ സയൻസ്)
ആദ്യമായി പരിപാടി അവതരിപ്പിച്ചത് ഫിസിക്കൽസയൻസ് അധ്യാപകവിദ്യാർത്ഥികളായിരുന്നു.
1. ആശയവിനിമയശേഷി (Effective Communication)
2. സ്വയംഅറിയൽ (Self Awareness )
ഇഫക്ടീവ് കമ്മ്യൂണിക്കേഷനിൽ മൂന്ന് റൗണ്ടായിരുന്നു ഉണ്ടായിരുന്നത്. വെർബൽ, നോൺ വെർബൽ, സിറ്റുവേഷൻ റാണ്ട്. സെൽഫ് അവയർനെസിൽ ഒരു വ്യക്തി സ്വന്തമായും മറ്റൊരാളിൽ നിന്നും സ്വന്തം കഴിവുകളെ തിരിച്ചറിയുന്ന'ജൊഹാരി വിൻഡോ' എന്ന രീതിയാണ് ചെയ്തത്.
* EMCRITI ( സോഷ്യൽ സയൻസ്)
സോഷ്യൽ സയൻസ് വിഭാഗം അവതരിപ്പിച്ച നൈപുണി:
1. അനുതാപം(Empathy)
2. വിമർശനാത്മക ചിന്ത(Critical Thinking)
അനുതാപത്തിനായി ഒരു ഗെയിമായിരുന്നു നടത്തിയത്. ക്രിട്ടിക്കൽ തിങ്കിംഗിനായി നാം ജീവിതത്തിൽ നേരിടാൻ സാധ്യതയുള്ള ചില സന്ദർഭങ്ങൾ പറയുന്നു അതെങ്ങനെ നേരിടും എന്ന് അധ്യാപക വിദ്യാർത്ഥികൾ പറയുന്നു.
* MAKEUP N' CLEARUP ( നാച്വറൽ സയൻസ്)
നാച്വറൽ സയൻസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച നൈപുണികൾ:
1. ക്രിയാത്മക ചിന്ത(Creative Thinking)
2. വ്യക്ത്യാന്തര ബുദ്ധി(Interpersonal Relationship)
ഓരോ ക്ലാസ്സിലേയും കുട്ടികളെ ചേർത്ത് നാല് ഗ്രൂപ്പ് നിർമ്മിക്കുകയും 'സ്ത്രീശാക്തീകരണം' എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു കഥ നിർമ്മിച്ച് പറയുക എന്നതായിരുന്നു ക്രിയാത്മക ചിന്തയ്ക്ക് നൽകിയ ഗെയിം.
പരസ്പരം കൈകൾ ചേർത്ത് പിടിച്ചുള്ള ഗെയിമായിരുന്നു വ്യക്ത്യാന്തര ബുദ്ധിക്ക് നൽകിയത്.
* SAAHSI ( മലയാളം)
മലയാളവിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച നൈപുണി:
1. സഹതാപം(Sympathy)
2. മാനസിക സമ്മർദ്ദവുമായി പൊരുത്തപ്പെടൽ(Coping with Stress )
സഹതാപം എന്ന നൈപുണിക്കായി സഹതാപം ഉണർത്തുന്ന ചില സന്ദർഭങ്ങളെ കാണിച്ചുകൊണ്ടുള്ള ടാബ്ലോ അവതരിപ്പിച്ചു. സമ്മർദ്ദത്തെ ഇല്ലാതാക്കാനുള്ള ഗെയിം മറ്റ് ഓപ്ഷണലിൽ നിന്നുള്ള കുട്ടിളെ കൊണ്ട് ചെയ്യിപ്പിച്ചു. നമ്മൾക്ക് സമ്മർദ്ദം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അതിനെ മറികടക്കാനായി ഇഷ്ടപ്പെട്ട മറ്റേതെങ്കിലും പ്രവർത്തിയിൽ ഏർപ്പെടണം. മറ്റേതെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ സമ്മർദ്ദം കുറയുന്നു. സമ്മർദ്ദം ഉണ്ടാകുന്ന സന്ദർഭങ്ങൾ തിരിച്ചറിയുക, പ്രശ്നങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക, ഗെയിമുകളിലും മറ്റും പങ്കെടുക്കുക തുടങ്ങിയവയിലൂട സമ്മർദ്ദം ലഘൂകരിക്കും അവയുമായി പൊരുത്തപ്പെടാനും സാധിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കി ഒരു ഗെയിമാണ് മലയാള വിഭാഗം നടത്തിയത്.
*LAGOM ( മാത്തമാറ്റിക്സ്)
മാത്തമാറ്റിക്സ് വിഭാഗം അവതരിപ്പിച്ച നൈപുണി:
1. വികാരങ്ങളുമായി പൊരുത്തപ്പെടൽ(Coping with Emotions)
2. പ്രശ്നപരിഹരണ ശേഷി(Problem Solving )
' AM I EMOTIONAL' , 'U R UNDER ARREST ' എന്നീ രണ്ട് പരിപാടികളാണ് അവർ നടത്തിയത്. ഗെയിമിൽ പങ്കെടുത്തവർ അവർക്ക് ലഭിച്ച കാർഡിൽ ഉള്ള വികാരത്തെ അഭിനയിക്കുയും സന്ദർഭം പറയുകയും ചെയ്യുന്നു. പ്രശ്നപരിഹരണ നൈപുണിക്കായി ചീട്ടുകൊണ്ടുള്ള ഗെയിമായിരുന്നു നൽകിയത്.
ഫിസിക്കൽ സയൻസിന്റെ 'ANVAYA ' എന്ന പരിപാടിയിൽ നോൺ വെർബൽ കമ്മൂണിക്കേഷനിൽ ഞാൻ പങ്കെടുത്തു. ഞാനും നാച്വറൽ സയൻസിലെ ധനലക്ഷ്മിയും ഒരുമിച്ചാണ് പങ്കെടുത്തത്. ഒരു സന്ദർഭം ഞങ്ങൾ രണ്ടു പേരും കണ്ടെത്തി അത് സംഭാഷണങ്ങൾ ഒന്നും ഇല്ലാതെ അഭിനയിച്ചു കാണിക്കണം. ഞങ്ങൾ ഏത് വികാരമാണ് കാണിച്ചത് എന്ന് മറ്റുള്ളവർ കണ്ടുപിടിക്കണം ഇതായിരുന്നു ഗെയിം. ഞങ്ങൾ അവതരിപ്പിച്ചത് എല്ലാവർക്കും കണ്ടുപിടിക്കാൻ സാധിച്ചു. 'കുറ്റബോധം ' ആണ് ഞങ്ങൾ തിരഞ്ഞെടുത്തത്.
പരിപാടി കഴിഞ്ഞ് അടുത്ത ദിവസംതന്നെ റിവ്യൂ സെക്ഷൻ നടന്നു. നല്ല വശങ്ങളും പോരായ്മകളും തിരുത്തലുകളും ഇത് കൂടുതൽ എങ്ങനെ മെച്ചപ്പെടുത്താം എന്നും ചർച്ചകൾ നടന്നു. ഓരോ ക്ലാസ്സുകാരും അവരുടേതായ അഭിപ്രായങ്ങളും നിർദേശങ്ങളും പറഞ്ഞു. ജീവിത നൈപുണികളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ വർക്ക്ഷോപ്പിലൂടെ സാധിച്ചു. അധ്യാപക വിദ്യാർത്ഥികൾക്ക് സ്വന്തമായും തങ്ങളുടെ മുന്നിലെത്തുന്ന ഓരോ കുട്ടിയിലും ഇത് പ്രയോജനപ്പെടുത്താൻ സാധിക്കും. ഓരോ നൈപുണിയെ അറിയാനും ഗെയിമുകളിൽ പങ്കെടുക്കാനും ഇതിലൂടെ സാധിച്ചു.
♥️
ReplyDelete