WOMEN'S DAY CELEBRATION

INTERNATIONAL WOMEN'S DAY CELEBRATION ELEGANZA - 2023 2023 മാർച്ച് 8 ന് കെ.യു. സി. ടി. ഇ കുന്നം കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുകയുണ്ടായി. വനിതാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു പരുപാടികൾ സംഘടിപ്പിച്ചിരുന്നത്. വനിതക്ലബ് സെക്രട്ടറി ആയ ഗണിത ശാസ്ത്ര അദ്ധ്യാപക വിദ്യാർത്ഥിനി സാന്ദ്രാ എസ് മുരളീധരൻ നേതൃത്വം വഹിച്ചു. വ്യൂമൺസ് ക്ലബ് വിവിധ പരുപാടികൾ നടത്തി. ഹൗസുകൾ അനുസരിച്ചായിരുന്നു മത്സരം നടത്തിയത്. ആദ്യമായി ഫാഷൻ ഷോ മത്സരം ആയ 'ELEGANZA' നടക്കുകയുണ്ടായി. ഒരു ഹൗസിൽ നിന്ന് മൂന്ന് വിദ്യാർഥികൾ പങ്കെടുക്കണം. യഥാക്രമം 9 പേർ മത്സരിക്കുകയുണ്ടായി. വിധികർത്താവായി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ മണിക്കുട്ടൻ സർ ആയിരുന്നു. മിസ്സ് കുന്നം ആയി പെരിയാർ ഹൗസിലെ ഷിനു മേരി വർഗീസ്, രണ്ടാം സ്ഥാനം കബനി ഹൗസിലെ അഞ്ജലിക്കും, മൂന്നാം സ്ഥാനം നിള ഹൗസിലെ സീനക്കു ആയിരുന്നു. മെഹന്തി മത്സരമായ 'MENDHIKA' സംഘടിപ്പിച്ചു. ഇവയും ഹൗസുകൾ അനുസരിച്ചായിരുന്...