Moon Day Celebration
ചാന്ദ്രദിനം ജൂലൈ 21
ചാന്ദ്രദിനം ജൂലൈ 21:
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കാണ് ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്.അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.
കെ.യു.സി.റ്റി കുന്നം കോളേജിൽ രണ്ടാം
സെമസ്റ്റർ ഫിസിക്കൽ സയൻസ് അധ്യാപ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചാന്ദ്രദിനം ആഘോഷിച്ചു. രാവിലെ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ടേ റോൾപ്ലേ വീഡിയോ പ്രസന്റേഷൻ എന്നിവ നടന്നു. വളരെ മനോഹരമായി തന്നെ ഈ പരിപാടി എല്ലാവരും ആസ്വദിച്ചു. നല്ലൊരു ദൃശ്യവിരുന്നായിരുന്നു ഫിസിക്കൽ സയൻസ് വിദ്യാർത്ഥികൾ സമ്മാനിച്ചത്.
Comments
Post a Comment