World Environment Day June 5
WORLD ENVIORNMENT DAY CELEBRATION
എമിൽ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിച്ചു.
ലോക പരിസ്ഥിതി ദിനത്തിന്റെ ഈ പ്രാവിശ്യത്തെ സന്ദേശം 'beat the plastic' എന്നതായിരുന്നു. അതിനെ ആസ്പദമാക്കിയായിരുന്നു പരുപാടികൾ നടന്നത്.ആദ്യം തന്നെ കോളേജ് പരിസരത്ത് വൃക്ഷ തൈ നാട്ടുകൊണ്ടേ കോളേജ്
പ്രിൻസിപ്പാൾ പരുപാടി ഉൽഘാടനം നിർവഹിച്ചു.
തുടർന്ന് പേപ്പർ പ്രസന്റേഷൻ, ക്വിസ് മത്സരവും നടന്നു.
പേപ്പർ പ്രസന്റേഷന് ഓരോ വിഷയങ്ങളിൽ നിന്നും ഒരാൾ വീതമായിരുന്നു മത്സരിച്ചത്. ഒന്നാം സ്ഥാനം ഫിസിക്കൽ സയൻസ് വിഭാഗത്തിൽ നിന്ന് അഞ്ജനക്കും, രണ്ടാം സ്ഥാനം ഗണിത വിഭാഗത്തിൽ നിന്നും നവ്യ, സോഷ്യൽ സയൻസിൽ നിന്ന് ജയകാന്ത് എന്നിവർ അർഹരായി.
രണ്ടാമതായി നടന്ന പരുപാടി ക്വിസ് മത്സരം ആയിരുന്നു. രണ്ടാം വർഷവും ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളും ഇതിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം രണ്ടാം വർഷ ഗണിത വിഭാഗത്തിൽ നിന്നുള്ളവരാണ് ജയിച്ചത്.
പരുപാടികൾ മനോഹരമായി തന്നെ നടന്നു. കൺവീനർ ആയി കോളേജ് പ്രിൻസിപ്പളും, കോ - ഓർഡിനേറ്റർ ആയി നീതി ടീച്ചർ, ശ്യാം ബാബു സാറും ആയിരുന്നു. സ്റ്റുഡന്റസ് കോർഡിനേറ്റർ ആയി രേഷ്മ അജിത്ത്, അഖില അനിൽ എന്നിവർ പ്രവർത്തിച്ചു.





Comments
Post a Comment