Assembly Jwala June 15
മലയാളവിഭാഗം അസംബ്ലി
ജൂൺ മാസം 15 ആം തീയതിയിൽ ആയിരുന്നു മലയാള വിഭാഗം ജ്വാല സംഘടിപ്പിച്ച അസംബ്ലി. ഈശ്വര പ്രാർത്ഥനയോടുകൂടിഞങ്ങളുടെ അസംബ്ലി ആരംഭിച്ചു.ഈശ്വര പ്രാർത്ഥന ചൊല്ലിയത് അധ്യാപക വിദ്യാർത്ഥികളായരേഷ്മയും ഐശ്വര്യവും ആയിരുന്നു. അന്നത്തെ അസംബ്ലിയിൽ അവതാരകൻ ആയത് രാഹുൽ വിജയനും,പ്രതിജ്ഞ ചൊല്ലിയത് പുണ്യശ്രീയും ആയിരുന്നു. അന്നത്തെ ദിവസത്തിലെ പ്രധാനപ്പെട്ട വാർത്തകൾ അറിയിച്ചത് അനുപല്ലവിയും, എത്ര ബുദ്ധിമുട്ടുള്ള അവസ്ഥയിലും നല്ല ചിന്തകൾ വഴി നമുക്ക് അവയെ മറികടക്കുവാൻ സാധിക്കും എന്ന ചിന്താവിഷയം നമുക്ക് ബോധ്യപ്പെടുത്തി തന്നത് അപർണ ജയനും ആണ്.
ഓരോ ദിവസത്തിനും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്... ജൂൺ 15 ലോക പുഞ്ചിരി ശക്തി ദിനവും,പ്രകൃതി ഫോട്ടോഗ്രാഫി ദിനവും ആയിരുന്നു .അന്നത്തെ ദിവസത്തിന്റെ പ്രത്യേകതകൾ നമ്മെ അറിയിച്ചത് ആർദ്രയായിരുന്നു. വായന ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും എല്ലാവർക്കും വായിക്കാൻ വേണ്ടി ആര്യ പരിചയപ്പെടുത്തിയ പുസ്തകം എം മുകുന്ദന്റെ ഒരു ദളിത് യുവതിയുടെ കഥനകഥ എന്ന പുസ്തകം ആയിരുന്നു. പഴഞ്ചൊല്ലുകൾ എന്താണെന്നും അവയെ കുറിച്ച് കൂടുതൽ പരിചയപ്പെടുത്തി കൊടുത്തത് സിൽന ടി യും.ശേഷം ദേശീയ ഗാനത്തോട് കൂടി അസംബ്ലി സമാപിച്ചു.

Comments
Post a Comment